Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumbai Police

ക​സ്റ്റ​ഡി ആ​ത്മ​ഹ​ത്യ ത​ട​യാ​ൻ; പ്ര​തി​ക​ൾ​ക്ക് പു​തി​യ ഡ്ര​സ് കോ​ഡ് അ​വ​ത​രി​പ്പി​ച്ച് മും​ബൈ പോ​ലീ​സ്

മും​ബൈ: ലോ​ക്ക​പ്പു​ക​ളി​ൽ ആ​ത്മ​ഹ​ത്യാ സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി പ്ര​തി​ക​ൾ​ക്ക് പു​തി​യ ഡ്ര​സ് കോ​ഡ് അ​വ​ത​രി​പ്പി​ച്ച് മും​ബൈ പോ​ലീ​സ്. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ കു​റ​യ്ക്കു​ക​യും ത​ട​വു​കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പു​തി​യ ന​യം പ്ര​കാ​രം, പോ​ലീ​സ് സ്റ്റേ​ഷ​ൻ ലോ​ക്ക​പ്പു​ക​ളി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത വ​സ്ത്രം ധ​രി​ക്ക​ണം. പു​തി​യ ഡ്ര​സ്കോ​ഡ് മും​ബൈ ആ​ൻ​ടോ​പ്പ് ഹി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​വ​ത​രി​പ്പി​ച്ചു.

ആ​ൻ​ടോ​പ്പ് ഹി​ൽ പോ​ലീ​സ് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ൾ​ക്ക് മെ​റൂ​ൺ നി​റ​ത്തി​ലു​ള്ള സ്ലീ​വ് ടീ-​ഷ​ർ​ട്ടു​ക​ളും ക​റു​ത്ത ഷോ​ർ​ട്ട്സു​മാ​ണ് ധ​രി​ക്കാ​ൻ ന​ൽ​കി​യ​ത്.

പ്ര​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി ഷ​ർ​ട്ടി​ന്‍റെ നീ​ള​ൻ കൈ​ക​ൾ, ഷ​ർ​ട്ട് കോ​ള​ർ, പാ​ന്‍റി​ന്‍റെ കാ​ലു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കു​രു​ക്കു​ക​ളോ കെ​ട്ടു​ക​ളോ ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ഈ ​നീ​ക്ക​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ക​സ്റ്റ​ഡി ആ​ത്മ​ഹ​ത്യ കേ​സു​ക​ളി​ൽ ഇ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​യി മാ​റി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ​സ്ത്ര​ത്തി​ന് പു​റ​മേ, ലോ​ക്ക​പ്പ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും പോ​ലീ​സ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്നു​ണ്ട്. ലോ​ക്ക​പ്പി​നു​ള്ളി​ലെ ശു​ചി​മു​റി വാ​തി​ലു​ക​ളി​ലും മാ​റ്റം വ​രു​ത്തും.

മ​ഹാ​രാ​ഷ്ട്ര​യി​ൽ, 2020നും 2023​നും ഇ​ട​യി​ൽ 54 ല​ധി​കം ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​ൽ നി​ര​വ​ധി കേ​സു​ക​ളും തൂ​ങ്ങി മ​ര​ണ​മാ​ണ്. ഇ​താ​ണ് പോ​ലീ​സ് ലോ​ക്ക​പ്പു​ക​ളി​ലെ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്.

 

Latest News

Corehub Up